മാഡ്രിഡ്: ഇന്ത്യയും സ്‌പെയിനും ഇന്ന് അഭിമുഖികരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഭീകരത തന്നെയാണെന്നും മോദി വ്യക്തമാക്കി.
യൂറോപ്യന്‍ യാത്രയുടെ ഭാഗമായി ബുധനാഴ്ച സ്‌പെയിനിലെത്തിയ മോദി സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രഹോയിയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം സംസാരിക്കിയായിരുന്നു.
വ്യോമയാനം, ആരോഗ്യം, സൈബര്‍ സുരക്ഷ എന്നിവയിന്‍ ഇന്ത്യ സ്‌പെയിനുമായി സഹകരിക്കും. ഇന്ത്യ സ്‌പെയിനുമായി ഏഴ് കരാറുകളില്‍ ഒപ്പുവച്ചു.
ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരതയും തീവ്രവാദവുമാണ്. ഭീകരതയ്‌ക്കെതിരെ പോരാടാന്‍ ഇരു രാജ്യങ്ങളുടെയും സഹകരണം വര്‍ധിപ്പിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.