2029-ലെ ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ആതിഥ്യത്തിന് ശ്രമിക്കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: 2029-ലെ ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ആതിഥ്യത്തിന് ശ്രമിക്കാന്‍ ഇന്ത്യ. 2027-ലെ ചാമ്പ്യന്‍ഷിപ്പ് ഇന്ത്യയില്‍ നടത്താന്‍ നേരത്തേ നീക്കമുണ്ടായിരുന്നു. അത് ഉപേക്ഷിച്ചാണ് 2029-ലെ ചാമ്പ്യന്‍ഷിപ്പിന് ശ്രമിക്കാന്‍ തീരുമാനിച്ചത്. അമൃത്സറില്‍ നടക്കുന്ന ഇന്ത്യന്‍ അത്‌ലറ്റിക്സ് ഫെഡറേഷന്‍ വാര്‍ഷികയോഗത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

ലോക അത്‌ലറ്റിക്സ് ഈവര്‍ഷം ഹംഗറിയിലെ ബുഡാപെസ്റ്റിലായിരുന്നു. 2025-ല്‍ ടോക്യോ വേദിയാകും. 2027-ലെ ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ താത്പര്യമുള്ള രാജ്യങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചുകഴിഞ്ഞു.2030-ലെ യൂത്ത് ഒളിമ്പിക്സിനും 2036-ലെ ഒളിമ്പിക്സിനും ആതിഥേയത്വത്തിന് ശ്രമിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന്റെ മുന്നോടിയായാണ് ലോക അത്‌ലറ്റിക്സിനും വേദിയൊരുക്കാന്‍ തീരുമാനിച്ചത്.

 

Top