ചെങ്കോട്ട കാവിക്കോട്ട, താമര തന്നെ വീണ്ടും വിരിയുമെന്ന് ഇന്ത്യാ ടുഡേ അഭിപ്രായ സർവ്വേ

ന്യൂഡല്‍ഹി : വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന എന്‍ഡിഎയ്ക്ക് 349 സീറ്റ് ലഭിക്കുമെന്ന് ഇന്ത്യ ടുഡേ സര്‍വ്വേ ഫലം.

കോണ്‍ഗ്രസ് 47 സീറ്റുകളിലായി തകര്‍ന്നടിയുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

മുന്‍ പ്രധാനമന്ത്രിമാരെ അപേക്ഷിച്ച് നരേന്ദ്രമോദി ജനസ്വാധീനത്തില്‍ ബഹുദൂരം മുന്നിലാണെന്നും സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. ഇന്ത്യ ടുഡെയും, ഗ്രൂപ്പ് കാര്‍വി ഇന്‍സൈറ്‌റും ചേര്‍ന്ന് നടത്തിയ ‘മൂഡ് ഓഫ് ദ നേഷന്‍’ എന്ന സര്‍വേയുടേതാണ് പ്രവചനം.
20916838_422955094766735_168242773_n

ഏറ്റവും മികച്ച പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെ രാജ്യത്തെ ജനങ്ങള്‍ തിരഞ്ഞെടുത്തുവെന്നാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. 63 ശതമാനം പേര്‍ നരേന്ദ്ര മോദി ഏറ്റവും മികച്ചതെന്ന അഭിപ്രായം രേഖപ്പെടുത്തി.

നേരത്തെ ഏറ്റവും മികച്ച പ്രധാനമന്ത്രിയായി ഇന്ത്യ ടുഡേ സര്‍വ്വേയില്‍ മുന്നിട്ട് നിന്നത് ഇന്ദിരാഗാന്ധി ആയിരുന്നു . ഇന്ദിരാഗാന്ധിയെക്കാള്‍ 16 ശതമാനം വോട്ടാണ് നരേന്ദ്രമോദി നേടിയത്.
20979885_422955101433401_1342665495_n

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രശസ്തി മുരടിച്ചു പോയതായും സര്‍വെ വ്യക്തമാക്കുന്നു. ആര്‍ക്കെങ്കലും കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് ഗാന്ധി കുടുംബത്തിനെതിരെ വികാരം ഉയരുകയും ഉണ്ടായി.

നോട്ട് നിരോധനവും കള്ളപ്പണത്തിനെതിരായ പോരാട്ടവും മോദി സര്‍ക്കാരിന്റെ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങളായി കാണുന്നു.

Top