ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാംസ്ഥാനം ഇന്ത്യയ്ക്ക് തന്നെ ; ബാറ്റ്‌സ്മാന്‍മാരില്‍ കൊഹ്‌ലി രണ്ടാമന്‍

മുംബൈ: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ. 2017ലെ അവസാന റാങ്കിങ് പുറത്തുവന്നപ്പോള്‍ 124 റേറ്റിങ്ങുമായി ഇന്ത്യന്‍ ടീം ഒന്നാമതും, 111 റേറ്റിങ്ങുമായി ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തുമാണ്. 105 റേറ്റിങ്ങുള്ള ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്ത്.

ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഓസീസ് താരം സ്റ്റീവ് സ്മിത്താണ് ഒന്നാമന്‍. ഇന്ത്യന്‍ നായകന്‍ കൊഹ്‌ലിക്കാണ് രണ്ടാം സ്ഥാനം.

ഇന്ത്യന്‍ താരം പൂജാരയാണ് ബാറ്റ്മാന്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ആഷസ് പരമ്പരയില്‍ ഇരട്ട സെഞ്ചുറി നേടിയ അലിസ്റ്റര്‍ കുക്കും ആദ്യ പത്തില്‍ ഇടം നേടി.

അതേസമയം, ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇംഗ്ലണ്ടിന്റെ ജിമ്മി ആന്‍ഡേഴ്‌സണാണ് മുന്നില്‍. ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍, വാര്‍ണര്‍, അംല, അസര്‍ അലി, ചന്ദിമല്‍ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് താരങ്ങള്‍.

എന്നാല്‍ ആഷസ് സ്വന്തമാക്കിയ ഓസീസിന് ടീം റാങ്കിഗില്‍ നാലാം സ്ഥാനം മാത്രമേയുള്ളൂ. സിംബാവെയാണ് റാംങ്കിങ്ങില്‍ ഏറ്റവും പുറകില്‍.

Top