ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് ടോസ്! ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല

കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഏകദിന ലോകകപ്പില്‍ ഇന്ന് ലോകകപ്പില്‍ ഒന്നാംസ്ഥാനക്കാരെ നിര്‍ണയിക്കുന്ന പോരാട്ടമാണിത്. തുടര്‍ച്ചയായ എട്ടാം വിജയത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കയാവട്ടെ നെതര്‍ലന്‍ഡ്‌സിന് മുന്നില്‍ പരാജയപ്പെട്ടു. ഏഴ് മത്സരങ്ങളില്‍ 14 പോയിന്റാണ് ഇന്ത്യക്ക്. ദക്ഷിണാഫ്രിക്കയ്ക്ക് 12 പോയിന്റും.

ശ്രീലങ്കയ്ക്കെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്ക ഒരു മാറ്റം വരുത്തി. ജെറാള്‍ഡ് കോട്സീക്ക് പകരം തബ്രൈസ് ഷംസി ടീമിലെത്തി. ഇരു ടീമുകളും നേരത്തെ സെമി ഉറപ്പിച്ചിരുന്നു. ലോകകപ്പില്‍ നെറ്റ് റണ്‍റേറ്റിന്റെ കാര്യത്തില്‍ ഇന്ത്യയേക്കാള്‍ ഒരുപടി മുന്നിലാണ് ദക്ഷിണാഫ്രിക്ക. ഇന്ത്യക്ക് +2.102 റണ്‍റേറ്റാണുള്ളത്. ദക്ഷിണാഫ്രിക്കയ്ക്ക് +2.290 ഉണ്ട്. ഇന്ന് ദക്ഷിണാഫ്രിക്ക ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ഒന്നാമതെത്തും.

ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക്, തെംബ ബവൂമ, റാസി വാന്‍ ഡര്‍ ഡസ്സന്‍, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ ജാന്‍സന്‍, കേശവ് മഹാരാജ്, തബ്രൈസ് ഷംസി, കഗിസോ റബാദ, ലുംഗി എന്‍ഗിഡി.

Top