വാഷിങ്ടൺ: ഇന്ത്യയിൽ നിന്നുള്ള യാത്രയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പ്രസിഡന്‍റ് ജോ ബൈഡന് വിമർശനവുമായി റിപ്പബ്ലിക്കൻ നിയമസഭാംഗങ്ങൾ. കൊവിഡ് രാജ്യത്ത് രൂക്ഷമായ സാഹചര്യത്തിലാണ് അമേരിക്കയുടെ യാത്ര വിലക്ക്.
മോസ്കോ തുറന്നുവെക്കുകയും നമ്മുടെ സഖ്യകക്ഷിയായ ഇന്ത്യയിലേക്കുള്ള യാത്ര നിയന്ത്രിക്കുന്നതും യുക്തിസഹമല്ലെന്ന് ടിം ബർചെറ്റ് സമൂഹ മാധ്യമായ ട്വിറ്ററിൽ കുറിച്ചു. കൊവിഡ് വർധനവും ഇന്ത്യയിൽ വ്യാപിക്കുന്ന ഒന്നിലധികം വേരിയന്‍റുകളുടെയും വെളിച്ചത്തിലാണ് ഇങ്ങനെയൊരു തീരുമാനം. ചൊവ്വാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരും”, എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു.
“ഇന്ത്യയിലേക്കുള്ള യാത്ര നിയന്ത്രണങ്ങൾ മുൻവാതിൽ പൂട്ടിയിടുന്നതിനു തുല്യമാണ് ഇടതുപക്ഷം അദ്ദേഹത്തെ മതഭ്രാന്തനും ഹിന്ദു വിരുദ്ധനുമാണെന്ന് ആരോപിക്കുമോ എന്ന് ഞാൻ ചിന്തിക്കുന്നു”, എന്ന് മറ്റൊരു റിപ്പബ്ലിക്കൻ നിയമനിർമ്മാതാവ് ജോഡി അരിംഗ്ടൺ പറഞ്ഞു.
അന്നത്തെ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് യൂറോപ്പിൽ നിന്നുള്ളവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയതിന് ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാർഥിയായിരുന്ന ബിഡൻ എതിർത്തിരുന്നു.
ഇന്ത്യൻ-അമേരിക്കൻ കോൺഗ്രസുകാരനായ റോ ഖന്ന യാത്രാ നിരോധനത്തെ പിന്തുണച്ചു. ഈ സമയം ജീവനാണ് പ്രാധാന്യം കൊടുക്കണമെന്നും ഫൈസറും മോഡേണയും അവരുടെ വാക്സിൻ ഫോർമുലകൾക്ക് ലൈസൻസ് നൽകേണ്ടതുണ്ടെന്നും ഖന്ന പറഞ്ഞു.