India trying to spoil Pakistan-Afghan ties: Rehman Malik

ഇസ്ലാമാബാദ്: പാക്-അഫ്ഗാന്‍ ബന്ധത്തില്‍ പ്രധാന തടസം ഇന്ത്യയാണെന്ന് മുന്‍ പാക് മന്ത്രി റഹ്മാന്‍ മാലിക്ക്. ഇപ്പോള്‍ ഇന്റീരിയര്‍ ആന്‍ഡ് നാര്‍ക്കോട്ടിക്ക് കണ്ട്രോള്‍ സെനറ്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന മാലിക്ക് ഇന്ത്യന്‍ സര്‍ക്കാറിനും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും ചര്‍ച്ചകളിലൂടെ പാക് അഫ്ഗാന്‍ പ്രശ്‌നങ്ങള്‍ തീരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി.

ഹാര്‍ട്ട് ഓഫ് ഏഷ്യ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാനായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇസ്ലാമാബാദിലെത്തിയ ദിവസമാണ് മാലിക്കിന്റെ ആരോപണം. ബലൂച്ചിസ്ഥാനിലും, കറാച്ചിയിലുമൊക്കെ നടന്ന ഭീകരക്രമണത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയ്ക്ക് പങ്കുണ്ടെന്നും മാലിക്ക് പറഞ്ഞു.

സമാധാനമുള്ള പാകിസ്ഥാന്‍ ഉണ്ടാവണമെങ്കില്‍ സമാധാനമുള്ള അഫ്ഗാനിസ്ഥാന്‍ ഉണ്ടാവണമെന്നും, യുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാനിസ്ഥാന് പുനര്‍ നിര്‍മ്മാണത്തിനായി എല്ലാ സഹായ സഹകരണങ്ങള്‍ നല്‍കുമെന്നും മാലിക്ക് കൂട്ടിച്ചേര്‍ത്തു.

Top