അണ്ടർ 19 ഏഷ്യാകപ്പ് ; യോഗ്യതാ റൗണ്ടിലെ ഇന്ത്യൻ ടീമിന്റെ മത്സരങ്ങൾ നാളെ മുതൽ

റിയാദ് : പതിനൊന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം അണ്ടർ 19 എ എഫ് സി കപ്പ് കളിക്കാനൊരുങ്ങി ഇന്ത്യൻ ടീം.

യോഗ്യതാ റൗണ്ടിലെ ഇന്ത്യൻ ടീമിന്റെ മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കും.

ആദ്യ മത്സരത്തിൽ ഇന്ത്യ നേരിടുന്നത് ആതിഥേയരായ സൗദി അറേബ്യയെയാണ്.

2006 ൽ ഇന്ത്യയിൽ നടന്ന മത്സരത്തിന് ശേഷം ഇന്ത്യ അണ്ടർ 19 ഏഷ്യാകപ്പിന് യോഗ്യത നേടിയിട്ടില്ല.

അണ്ടർ 17 ലോകകപ്പിൽ തിളങ്ങിയ ടീമാണ് അണ്ടർ 19 ടീമിന്റെയും കരുത്ത്.

ഖത്തിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിച്ചതിന് ശേഷമാണ് ഇന്ത്യ സൗദിയിലേക്ക് എത്തിയിരിക്കുന്നത്.

ലോകകപ്പ് കളിച്ച അണ്ടർ പതിനേഴ് ടീമിലേയും സാഫ് കപ്പ് കളിച്ച അണ്ടർ 19 ടീമിലേയും താരങ്ങളാണ് അണ്ടർ 19 ടീമിൽ ഉള്ളത്.

23 അംഗങ്ങൾ അടങ്ങുന്നതാണ് ഇന്ത്യൻ ടീം.

Top