പശ്ചിമേഷ്യന്‍ സംഘര്‍ഷവും പ്രതിരോധ സഹകരണവും ചര്‍ച്ചചെയ്ത് ഇന്ത്യ-അമേരിക്ക, വിദേശ-പ്രതിരോധമന്ത്രിമാര്‍ പങ്കെടുക്കുന്ന ടു പ്ലസ് ടു മന്ത്രിതല ചര്‍ച്ച ഡല്‍ഹിയില്‍. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായും പ്രതിരോധ സെക്രട്ടറിയുമായും വിദേശകാര്യമന്ത്രി എസ്.ജയശങ്കറും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും കൂടിക്കാഴ്ച നടത്തി.
വ്യാപാരത്തിലും വിദേശനിക്ഷേപത്തിലുമുള്ള വളര്‍ച്ച ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ മുന്‍പോട്ട് പോയെന്നതിന്റെ തെളിവാണെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. പ്രതിരോധ ഇടപാടുകള്‍ ഉഭയകക്ഷി ബന്ധത്തില്‍ നിര്‍ണായകമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. പശ്ചിമേഷ്യയിലെ തിരക്കിട്ട കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ത്യയിലെത്തിയത്. എങ്കിലും ആമുഖത്തില്‍ ബ്ലിങ്കന്‍ പശ്ചിമേഷ്യ പരാമര്‍ശിച്ചില്ല. 2018ല്‍ തുടങ്ങിയ ഇന്ത്യ-അമേരിക്ക ടുപ്ലസ് ടു ചര്‍ച്ചകളുടെ അഞ്ചാം പതിപ്പാണിത്.
ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷം, ഇന്ത്യ-പശ്ചിമേഷ്യ, യൂറോപ്പ് സാമ്പത്തിക ഇടനാഴി, ഇന്തോ പസഫിക് മേഖലയിലെ ചൈനീസ് ഇടപെടല്‍, ഇന്ത്യക്കാര്‍ക്ക് വീസ അനുവദിക്കുന്നതിലെ കാലതാമസം, MQ 9B റീപ്പര്‍ ഡ്രോണ്‍, ജെറ്റ് എന്‍ജിന്‍ സാങ്കേതികവിദ്യ കൈമാറ്റം, ഇവയാണ് ഡല്‍ഹിയില്‍ നടക്കുന്ന ടു പ്ലസ് ടു ചര്‍ച്ചകളുടെ മുഖ്യ അജന്‍ഡ.