ധര്‍മശാല: ഇന്ത്യ-ന്യൂസീലന്‍ഡ് ഏകദിന പരമ്പരയിലെ ഇന്ത്യക്ക് 191 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ കിവികള്‍ 43.5 ഓവറില്‍ 190 റണ്‍സിന് പുറത്തായി.
79 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഓപ്പണര്‍ ടോം ലഥാമും പത്താമനായി ഇറങ്ങി 55 റണ്‍സെടുത്ത ടിം സൗത്തിയുമാണ് ന്യൂസിലന്‍ഡിനെ വന്‍ തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത്.
എട്ടിന് 106 എന്ന നിലയിലായിരുന്നു കിവികളെ പത്താം വിക്കറ്റില്‍ ലാഥം-സൗത്തി സഖ്യം 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യയും അമിത് മിശ്രയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഉമേഷ് യാദവും കേദാര്‍ ജാദവും രണ്ടു വിക്കറ്റ് വീതം നേടി.