ന്യൂഡല്‍ഹി: പാക്ക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇക്കാര്യമല്ലാതെ കശ്മീരിനെ കുറിച്ച് മറ്റൊന്നും പാക്കിസ്ഥാനുമായി ചര്‍ച്ച ചെയ്യാനില്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ് കശ്മീര്‍. ഇന്ത്യക്കാര്‍ യുദ്ധസ്‌നേഹികളല്ല, മറിച്ച് സമാധാനപ്രിയരാണ്, അദ്ദേഹം വ്യക്തമാക്കി.
പാക്ക് അധീന കശ്മീരിനെക്കുറിച്ചു മാത്രമായിരിക്കും ഇനി ചര്‍ച്ചയെന്ന് നേരത്തെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഉപരാഷ്ട്രപതിയും രംഗത്തെത്തിയത്.