ഇന്ത്യ-വിയറ്റ്‌നാം സംയുക്ത നാവിക അഭ്യാസം നാളെ മുതല്‍ ആരംഭിക്കും

ന്യൂഡല്‍ഹി: ഇന്ത്യ- വിയറ്റ്‌നാം സംയുക്ത നാവിക അഭ്യാസം ഈയാഴ്ച നടത്താന്‍ തീരുമാനിച്ചു. നാളെ മുതല്‍ 25വരെ ദാന്‍ നാഗിലെ ടീന്‍ സാന്‍ തുറമുഖത്തെ നാവിക അഭ്യാസത്തില്‍ മൂന്ന് ഇന്ത്യന്‍ കപ്പലുകള്‍ പങ്കെടുക്കും.

ഏഷ്യ പസഫിക് മേഖലയില്‍ രാഷ്ട്രങ്ങളുമായി സൈനിക ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള അഭ്യാസ പ്രകടനം നട്ക്കുന്നത്. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ അടുത്തമാസം വിയറ്റ്‌നാം സന്ദര്‍ശിക്കുന്നുണ്ട്.

Top