ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഓസ്‌ട്രേലിയൻ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചു . ആരോൺ ഫിഞ്ച് നയിക്കുന്ന ടീമിൽ നീണ്ട ഒമ്പത് വർഷത്തിന് ശേഷം ഫാസ്റ്റ് ബൗളർ പീറ്റർ സിഡിൽ ഇടംനേടി. 2010ൽ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു അവസാനമായി പീറ്റർ സിഡിൽ ഏകദിന മത്സരം ഓസ്‌ട്രേലിയക്ക് വേണ്ടി കളിച്ചത്. ഒരു ഓസ്‌ട്രേലിയൻ കളിക്കാരന്റെ ഏറ്റവും വലിയ ഇടവേള കൂടിയാണിത്.
ജെ.എൽ.ടി കപ്പിലെയും ബിഗ് ബാഷ് ലീഗിലെയും മികച്ച പ്രകടനത്തെ തുടർന്നാണ് പീറ്റർ സിഡിൽ ഓസ്‌ട്രേലിയൻ ടീമിൽ ഇടം നേടിയത് . ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ടീമിൽ ഉണ്ടായിരുന്നുവെങ്കിലും പ്ലേയിങ് ഇലവനിൽ ഇടം നേടാൻ സിഡിലിന് സാധിച്ചിരുന്നില്ല .
ആദ്യ മത്സരത്തിനുള്ള ഓസ്‌ട്രേലിയൻ പ്ലേയിങ് ഇലവൻ:ആരോൺ ഫിഞ്ച്, അലക്‌സ് കാരെ, ഉസ്മാൻ ഖവാജ, ഷോൺ മാർഷ്, പീറ്റർ ഹാൻഡ്‌സ്‌കോംബ്, മാർക്കസ് സ്റ്റോയിനിസ്, ഗ്ലെൻ മാക്‌സ്‌വെൽ, നേഥൻ ലയൺ, പീറ്റർ സിഡിൽ, റിച്ചാർഡ്‌സൺ, ജേസൺ ബെഹൻഡ്രോഫ് .