അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ട്വന്റി20 മല്‍സരത്തില്‍ ബാറ്റു ചെയ്യുന്ന ഇന്ത്യ ഭേദപ്പെട്ട നിലയില്‍. മല്‍സരം 13 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എന്ന നിലയിലാണ്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (31), ശിഖര്‍ ധവാന്‍ (അഞ്ച്) എന്നിവരാണ് പുറത്തായത്. ഷെയ്ന്‍ വാട്‌സന്‍ ഒരോവറിലാണ് ഇരുവരെയും പുറത്താക്കിയത്.
ടോസ് നേടിയ ഓസ്‌ട്രേലിയ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. യുവരാജ് സിങ്ങും സുരേഷ് റെയ്‌നയും അവസാന ഇലവനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യയാണ് പുതുമുഖം. 2014 ലോകകപ്പ് ഫൈനലിലെ നിരാശാജനകമായ പ്രകടനത്തിനുശേഷം ആദ്യമായാണു യുവരാജ് ടീമിലെത്തുന്നത്.
ടീം ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, യുവരാജ് സിങ്, എംഎസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ജസ്പ്രിത് ബുംമ്ര, ആശിഷ് നെഹ്‌റ
ഏകദിന പരമ്പരയില്‍ 4-1ന് ആയിരുന്നു ഇന്ത്യന്‍ തോല്‍വി. അവസാന മല്‍സരത്തിലെ വിജയത്തിന്റെ ആവേശത്തില്‍നിന്നാവണം ഇന്ത്യ ഇന്നു പുതിയ പരമ്പരയ്ക്കു തുടക്കമിടുന്നത്. രണ്ടു ടീമുകളും ലോകകപ്പിനുള്ള മുന്നൊരുക്കമായി പരമ്പരയെ കാണുന്നതുകൊണ്ട് കടുത്ത പോരാട്ടത്തിനാണു സാധ്യത.