ബെംഗളൂരു: ഇന്ത്യക്കെതിരായ നാലാം ഏകദിനത്തില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍.
ഏകദിനത്തില്‍ 100-ാം മത്സരത്തിനിറങ്ങിയ വാര്‍ണര്‍ സെഞ്ച്വറി നേടിയാണ് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുന്നത്.
119 പന്തില്‍ 124 റണ്‍സാണ് വാര്‍ണര്‍ നേടിയത്. 12 ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു വാര്‍ണറിന്റെ ഇന്നിങ്‌സ്.
ബൗണ്ടറി നേടിയാണ് വാര്‍ണര്‍ തന്റെ സെഞ്ച്വറി നേട്ടം ആഘോഷിച്ചത്.
ഇന്ത്യയില്‍ വെച്ച് വാര്‍ണര്‍ സ്വന്തമാക്കുന്ന ആദ്യ സെഞ്ച്വറി കൂടിയാണിത്.
പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ വാര്‍ണര്‍ക്ക് കാര്യമായി തിളങ്ങാനായിരുന്നില്ല.
അതേസമയം ഇന്നത്തെ മത്സരത്തില്‍ ആരോണ്‍ ഫിഞ്ചുമൊത്ത് മികച്ച ഓപ്പണിങ് കൂട്ടുകെട്ട് പടുത്തുയര്‍ത്താനും വാര്‍ണര്‍ക്കായി.
231 റണ്‍സിന്റെ കൂട്ടുകെട്ടാണ് വാര്‍ണര്‍-ഫിഞ്ച് സഖ്യം നേടിയത്.
അതേസമയം ഇന്ത്യയ്ക്ക് മുന്നില്‍ പടുകൂറ്റന്‍ സ്‌കോറാണ് ഓസ്‌ട്രേലിയ പടുത്തുയര്‍ത്തിയിരിക്കുന്നത്.
335 റണ്‍സ് വിജയ ലക്ഷ്യത്തിലേക്കെത്താന്‍ ഇന്ത്യ അല്പം വിയര്‍ക്കേണ്ടി വരും.