പെര്‍ത്ത് ടെസ്റ്റ്: ഇന്ത്യയ്‌ക്കെതിരായുള്ള ഓസീസ് പടയെ പ്രഖ്യാപിച്ചു

പെര്‍ത്ത്: പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരായുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു. അഡ്‌ലെയ്ഡ് ടെസ്റ്റ് കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഓസീസ് ഇറങ്ങുന്നത്. അഡ്‌ലെയ്ഡില്‍ മികച്ച പ്രകടനം കാഴ്ച വെക്കാതിരുന്ന മിച്ചല്‍ സ്റ്റാര്‍ക്കിന് പകരം പീറ്റര്‍ സിഡിലിനെ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും സ്റ്റാര്‍ക്കിനെ ഓസീസ് നിലനിര്‍ത്തി. സ്റ്റാര്‍ക്കിനൊപ്പം കമിന്‍സും ഹേസല്‍വുഡും തന്നെയാകും പെര്‍ത്തില്‍ ഓസീസ് പേസാക്രമണം നയിക്കുക.

നഥാന്‍ ലിയോണ്‍ ടീമിലെ ഏക സ്പിന്നറാകും. ഓപ്പണറായി ആരോണ്‍ ഫിഞ്ചിനെയും സെലക്ടര്‍മാര്‍ നിലനിര്‍ത്തിയിട്ടുണ്ട്. മാര്‍ക്വസ് ഹാരിസ് തന്നെയാകും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. അഡ്‌ലെയ്ഡില്‍ മോശം പ്രകടനം കാഴ്ചവെച്ച സ്റ്റാര്‍ക്കിനെതിരെവിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ അദ്ദേഹത്തെ പൂര്‍ണമായി പിന്തുണച്ച ടിം പെയ്ന്‍ വിമര്‍ശനങ്ങള്‍ സ്റ്റാര്‍ക്ക് വെല്ലുവിളിയായി ഏറ്റെടുക്കുമെന്ന് പറഞ്ഞു. പെര്‍ത്തില്‍ സ്റ്റാര്‍ക്ക് പതിവിലും കൂടുതല്‍ ആവേശത്തോടെ പന്തെറിയുമെന്നുറപ്പാണ്. കാരണം സ്റ്റാര്‍ക്കിന്റെ മികച്ച പ്രകടനും മോശം പ്രകടനവും തമ്മില്‍ വലിയ ഇടവേളയുണ്ടാകാറില്ല. പെര്‍ത്തില്‍ സ്റ്റാര്‍ക്കിന്റെ മികച്ച പ്രകടനം കാണാനാവുമെന്നും പെയ്ന്‍ പറഞ്ഞു.

Top