മെല്‍ബണ്‍: ഹാര്‍ദിക് പാണ്ഡ്യ കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു സെല്‍ഫിയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ താരങ്ങളെ ഒറ്റഫ്രെയിമില്‍ ഒതുക്കിയ സെല്‍ഫി ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
‘ബെസ്റ്റ് സെല്‍ഫി എവര്‍’ എന്ന അടിക്കുറിപ്പോടെയാണ് ഹാര്‍ദിക് ചിത്രം പോസ്റ്റ് ചെയ്തത്. പരിക്കുമൂലം ടീമിനുപുറത്തായശേഷം ഹാര്‍ദികിന്റെ തിരിച്ചുവരവിന്റെ സന്തോഷം കൂടി ഈ സെല്‍ഫിയിലുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്. ഓള്‍റൗണ്ടറായ പാണ്ഡ്യ 26ന് മെല്‍ബണില്‍ തുടങ്ങുന്ന ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റില്‍ കളിക്കുമെന്നാണ് കരുതുന്നത്.
സെപ്റ്റംബറില്‍ ഏഷ്യ കപ്പില്‍ പാകിസ്താനെതിരായ മത്സരത്തിലാണ് പരിക്കേറ്റത്. ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേയാണ് പാണ്ഡ്യ അവസാനമായി ടെസ്റ്റ് കളിച്ചത്. ഓസ്‌ട്രേലിയയില്‍ ഒരു പേസ് ഓള്‍റൗണ്ടറുടെ കുറവ് ഇന്ത്യ നേരത്തേ അനുഭവിക്കുന്നുണ്ട്. പാണ്ഡ്യ അടുത്ത ടെസ്റ്റില്‍ ഹനുമ വിഹാരിക്കുപകരം ടീമിലെത്തുമെന്നാണ് വിലയിരുത്തല്‍.