മെല്‍ബണ്‍:സിഡ്‌നിയില്‍ നടക്കാന്‍ പോകുന്ന ഇന്ത്യ-ഓസിസ് നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള 13 അംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. മെല്‍ബണ്‍ ടെസ്റ്റില്‍ അന്തിമ ഇലവനില്‍ ഇല്ലാതിരുന്ന കെ എല്‍ രാഹുലും ഉമേഷ് യാദവും കുല്‍ദീപ് യാദവും 13 അംഗ ടീമില്‍ ഇടം നേടിയിട്ടുണ്ട്. അശ്വിന്‍ കളിക്കാതിരിക്കുകയാണെങ്കില്‍ കുല്‍ദീപ് യാദവോ കെ എല്‍ രാഹുലോ അന്തിമ ഇലവനില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പരിക്കേറ്റ ഇഷാന്ത് ശര്‍മ 13 അംഗ ടീമിലില്ല. പരിക്ക് ഭേദമാവാത്ത ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ 13 അംഗ ടീമിലുണ്ടെങ്കിലും നാളെ രാവിലെ മാത്രമെ അശ്വിന്റെ കാര്യത്തില്‍ അന്തിരമ തീരുമാനമെടുക്കൂ.
India name 13-man squad for SCG Test: Virat Kohli (C), A Rahane (VC), KL Rahul, Mayank Agarwal, C Pujara, H Vihari, R Pant, R Jadeja, K Yadav, R Ashwin, M Shami, Jasprit Bumrah, Umesh Yadav
A decision on R Ashwin's availability will be taken on the morning of the Test #AUSvIND pic.twitter.com/4Lji2FExU8
— BCCI (@BCCI) January 2, 2019
സ്പിന്നര്‍മാരെ തുണക്കുന്ന പിച്ചാണ് സിഡ്‌നിയിയില്‍ ഉള്ളത് എന്നതുകൊണ്ടു തന്നെ ടീമില്‍ രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താന്‍ ഇന്ത്യ തയാറായേക്കുമെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ വിഹാരി തന്നെ സിഡ്‌നി ടെസ്റ്റിലും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. രോഹിത് ശര്‍മക്ക് പകരം അശ്വിനോ കുല്‍ദീപോ അന്തിമ ഇലവനിലെത്തും. ജഡേജയ്‌ക്കൊപ്പം വിഹാരിയുടെ പാര്‍ട് ടൈം സ്പിന്നിനെ ആശ്രയിക്കാനാണ് തീരുമാനമെങ്കില്‍ കെ എല്‍ രാഹുല്‍ ഒരിക്കല്‍ കൂടി ഓപ്പണിംഗില്‍ തിരിച്ചെത്തും. വിഹാരി മധ്യനിരയില്‍ കളിക്കും.
നാലു മത്സര പരമ്പരയില്‍ രണ്ട് ടെസ്റ്റ് ജയിച്ച ഇന്ത്യ ഇപ്പോള്‍ 2-1ന് മുന്നിലാണ്.