ഇന്ദോര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം. ഒരിന്നിങ്‌സിനും 130 റണ്‍സിനുമാണ് ഇന്ത്യ ജയം കൈവരിച്ചത്.
ഒന്നാമിന്നിങ്‌സില്‍ ബംഗ്ലാദേശിന് 150 റണ്‍സ് മാത്രമാണ് നേടാനായത്. ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 493 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 343 റണ്‍സിന്റെ ലീഡിനെതിരേ രണ്ടാമിന്നിങ്‌സ് ആരംഭിച്ച ബംഗ്ലാദേശ് മൂന്നാം ദിനം തന്നെ ഓള്‍ഔട്ടായി.
150 പന്തില്‍ നിന്ന് 64 റണ്‍സെടുത്ത മുഷ്ഫിഖുര്‍ റഹിമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. മെഹിദി ഹസന്‍ 38 ഉം ലിറ്റണ്‍ ദാസ് 35 ഉം റണ്‍സെടുത്തു. ശദ്മാന്‍ ഇസ്ലാം (6), ഇമറുല്‍ കെയ്‌സ് (6), മൊമിനുള്‍ ഹഖ് (7), മുഹമ്മദ് മിഥുന്‍ (18), മഹ്മദുള്ള (15), തൈജുല്‍ ഇസ്ലാം (6), എബാദത്ത് ഹൊസൈന്‍ (1) എന്നിവരാണ് നിസാര സ്‌കോറിന് പുറത്തായത്.