വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാമത്തെ ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു.
ആദ്യത്തെ ടെസ്റ്റ് മത്സരം സമനിലയില്‍ കലാശിച്ചതോടെ ഇരു ടീമുകളും വിജയം ലക്ഷ്യമിട്ടാണ് ക്രീസില്‍ ഇറങ്ങുന്നത്.
സ്പിന്നര്‍മാരെ തുണക്കുന്ന പിച്ച് ആയതിനാല്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ നേടാന്‍ സാധിക്കുമെന്നാണ് സൗരവ് ഗാംഗുലിയടക്കമുള്ള വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഗൗതം ഗംഭീറിന് പകരം കെ.എല്‍ രാഹുലിനെയും. അമിത് മിശ്രയ്ക്ക് പകരം ഓള്‍ റൗണ്ടര്‍ ജയന്ത് യാദവിനെയും ഉള്‍പ്പെടുത്തി ടീമില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ജയന്ത് യാദവിന്റെ അരങ്ങേറ്റ മത്സരമാണിത്.
ക്രിസ് വോക്ക്‌സിന് പകരം ജയിംസ് ആന്റേഴ്‌സണെ ഉള്‍പ്പെടുത്തിയതാണ് ഇംഗ്ലണ്ടും കളത്തിലിറങ്ങിരിക്കുന്നത്.