വനിതാ ലോകകപ്പ്, ഇംഗ്ലണ്ടിനെ 35 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ

ലണ്ടന്‍: വനിതാ ലോകകപ്പിന് ഇന്ത്യന്‍ ജയത്തോടെ തുടക്കമായി.

ആതിഥേയരായ ഇംഗ്ലണ്ടിനെ 35 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

നിശ്ചിത 50 ഓവറില്‍ ഇന്ത്യ ഉയര്‍ത്തിയ 282 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ 47.3 ഓവറില്‍ 35 റണ്‍സ് പിന്നില്‍ വീണു.

അര്‍ധശതകവുമായി ഫ്രാന്‍ വില്‍സണ്‍ (81) നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിനും ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല. ഇംഗ്ലീഷുകാരെ റണ്‍ ഔട്ടുകളാണ് വീഴ്ത്തിയത്.

Top