ഇംഗ്ലണ്ട് ബോളര്‍മാര്‍ക്ക് മുന്നില്‍ പതറി ഇന്ത്യന്‍പട ; സ്‌കോര്‍ 256

ലണ്ടന്‍: അവസാന ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 257 റണ്‍സ് വിജയലക്ഷ്യം.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

കൊഹ്‌ലി 72 പന്തില്‍ എട്ടു ബൗണ്ടറി ഉള്‍പ്പെടെ 71 റണ്‍സെടുത്തു.

നിര്‍ണായക പോരാട്ടത്തിനിറങ്ങിയ ഇന്ത്യന്‍പട ഇംഗ്ലീഷ് ബോളര്‍മാര്‍ക്കു മുന്നില്‍ പതറുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.

ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് 10 ഓവറില്‍ 49 റണ്‍സും ഡേവിഡ് വില്ലി ഒന്‍പത് ഓവറില്‍ 40 റണ്‍സും വഴങ്ങി മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

പരമ്പര നേടാന്‍ വിജയം അനിവാര്യമാണ് രണ്ട് ടീമുകള്‍ക്കും.

Top