മുംബൈ ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് 281 റണ്‍സ് വിജയ ലക്ഷ്യം

മുംബൈ ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് 281 റണ്‍സ് വിജയ ലക്ഷ്യം.

ഇന്ത്യയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സാണ് ലഭിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‌ലി സെഞ്ചുറി നേടി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു.

29 റണ്‍സെടുക്കുന്നതിനിടയില്‍ ശിഖര്‍ ധവാനെയും രോഹിത് ശര്‍മ്മയെയും ഇന്ത്യക്ക് നഷ്ടമായിരുന്നു.

18 പന്തില്‍ 20 റണ്‍സെടുത്ത രോഹിതിനെയും ഒമ്പത് റണ്‍സെടുത്ത ധവാനെയും ട്രെന്റ് ബോള്‍ട്ടാണ് പുറത്താക്കിയത്.

പിന്നീട് കേദര്‍ ജാദവും വിരാട് കോഹ്‌ലിയും ഇന്ത്യയെ മുന്നോട്ടു നയിക്കുകയായിരുന്നു.

ജാദവ് പുറത്തായതോടെ ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക്കിനെ കൂട്ടുപിടിച്ച് കോഹ്‌ലി ഇന്ത്യയുടെ ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടു പോയി. ഇരുവരും 73 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്.

അവസാന ഓവറുകളില്‍ കോഹ്‌ലിയും ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് നടത്തിയ പ്രകടനമാണ് ഇന്ത്യയുടെ സ്‌കോര്‍ 280 റണ്‍സിലെത്തിച്ചത്. ഭുവനേശ്വര്‍ 15 പന്തില്‍ രണ്ടു വീതം ഫോറും സിക്‌സുമടക്കം 26 റണ്‍സ് നേടി.

Top