മുംബൈ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമില്‍ നിന്നും റ്റോഡ് ആസ്റ്റ്ലിയെ ഒഴിവാക്കി.
പരിക്കേറ്റ ആസ്റ്റ്ലിക്കു പകരം ഇഷ് സോദിയെ ടീമില്‍ ഉള്‍പ്പെടുത്തി. ചൊവ്വാഴ്ച ബോര്‍ഡ് പ്രസിഡന്റന്‍സ് ഇലവനുമായി നടന്ന ആദ്യ വാം അപ് മത്സരത്തിലാണ് ആസ്റ്റ്ലിക്കു പരിക്കേറ്റത്.
മത്സരത്തില്‍ മൂന്നു പന്തുകള്‍ മാത്രമാണ് ആസ്റ്റ്ലി എറിഞ്ഞത്. മൂന്നു ആഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
ഇന്ത്യക്കെതിരായ ട്വന്റി-20 സ്‌ക്വാഡില്‍ സോദിയെ ഉള്‍പ്പെടുത്തിയിരുന്നു. ഇന്ത്യന്‍ വംശജനായ സോദി ലുധിയാനയിലാണ് ജനിച്ചത്. ന്യൂസിലന്‍ഡിനെതിരായ മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പര ഞായറാഴ്ചയാണ് ആരംഭിക്കുന്നത്.