റായ്പൂർ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. ടോസ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ ബാറ്റിങ്ങിന് അയച്ചു. ആദ്യ ഏകദിനത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ 12 റൺസിന് പരാജപ്പെടുത്തിയിരുന്നു.
മത്സരത്തിൽ ബാറ്റിങ്ങിൽ തീ തുപ്പി ഏകദിന ഫോർമാറ്റിൽ ഡബിൾ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ശുഭ്മാൻ ഗിൽ ചരിത്രം സൃഷ്ടിച്ച് മത്സരം കൂടിയായിരുന്നു അത്. മറുവശത്ത് തോൽക്കുമെന്ന് ഉറപ്പായ ഘട്ടത്തിൽ വിസ്മയകരമായി ബാറ്റിങ് പാടവം പുറത്തെടുത്ത് മൈക്കൽ ബ്രേസ്‌വെല്ലും ഇന്ത്യൻ ആരാധകരെ മുൾമുനയിൽ നിർത്തി.
ഇന്ന് ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. ബാറ്റർമാരുടെ ചിറകിലാണ് കുതിപ്പ്. ബൗളിങ്ങിൽ പക്ഷേ ആ മേന്മ പറയാനില്ല. ഓപ്പണർ ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി എന്നിവരുടെ പ്രകടനങ്ങളാണ് കഴിഞ്ഞ മത്സരങ്ങളിലെ ജയങ്ങൾക്കെല്ലാം ആധാരം. മറുവശത്ത് ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് വലിയ സ്‌കോർ നേടാനാകുന്നില്ല. രോഹിത് ഒരു നൂറ് കടന്നിട്ട് മൂന്നാണ്ടുകളായി
ബൗളിങ് നിരയിൽ മുഹമ്മദ് സിറാജ് ഒഴികെ മറ്റൊരാളും സ്ഥിരത കാട്ടുന്നില്ല. മുഹമ്മദ് ഷമിയും ഓൾ റൗണ്ടർമാരായ ഹാർദിക് പാണ്ഡ്യയും ശാർദൂൽ ഠാക്കൂറും ധാരാളം റൺ വഴങ്ങി. സ്പിന്നർമാരിൽ കുൽദീപ് യാദവ് മികവുകാട്ടുന്നു.
ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വീരാട് കോഹ് ലി, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, വാഷിങ് ടൺ സുന്ദർ, ശാർദൂൽ ഠാക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.