മുംബൈ: ന്യൂസീലന്‍ഡിനെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.
മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ടീമിനെയാണ് ബി.സി.സി.ഐ തിരഞ്ഞെടുത്തത്.
ഒക്ടോബര്‍ 22നാണ് മത്സരം ആരംഭിക്കുന്നത്.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്കിന്റെ തിരിച്ചുവരവാണ് പതിനഞ്ചംഗ ടീമില്‍ ശ്രദ്ധേയം.
ചാമ്പ്യന്‍സ് ട്രോഫിയിലും വിന്‍ഡീസിനെതിരായ പരമ്പരയിലും ഇന്ത്യന്‍ ടീമംഗമായിരുന്നു കാര്‍ത്തിക്. ശ്രീലങ്കക്കെതിരെയും ഓസ്‌ട്രേലിയക്കെതിരെയുമുള്ള ഏകദിന പരമ്പരയില്‍ കാര്‍ത്തിക്കിന് ഇടം ലഭിച്ചിരുന്നില്ല.
ഓസീസിനെതിരായ ടി-ട്വന്റി പരമ്പരയിലുള്ള ടീമില്‍ ഇടം നേടിയിരുന്നു.
ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് വിട്ടുനിന്ന ശിഖര്‍ ധവാന്‍ പതിനഞ്ചംഗ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
ശ്രീലങ്കക്കെതിരെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയ പേസ് ബൗളര്‍ ശ്രദ്ധൂൽ ഠാക്കൂറും ടീമില്‍ തിരിച്ചെത്തി.
എന്നാൽ മുഹമ്മദ് ഷമിക്കും ഉമേഷ് യാദവിനും സ്ഥാനം നഷ്ടപ്പെട്ടു.
സ്പിന്നര്‍മാരായ ആര്‍ അശ്വിനും രവീന്ദ്ര ജഡേയും പുറത്തു തന്നെയാണ്. ഓസീസിനെതിരായ ടി-ട്വന്റി ടീമിലുണ്ടായ കെ.എല്‍ രാഹുല്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല.
ഒക്ടോബര്‍ 25നാണ് രണ്ടാം ഏകദിനം. മൂന്നാം ഏകദിനം ഒക്ടോബര്‍ 29നും.
വിരാട് കോലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, മനീഷ് പാണ്ഡെ, കേദര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്ക്, എം.എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ശ്രദ്ധുല്‍ ഠാക്കൂര്‍ എന്നിവരാണ് ടീം അംഗങ്ങൾ.