ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. ഭുവനേശ്വര്‍ കുമാറിന്റെ ബൗളിംഗ് മികവില്‍ 175 റണ്‍സിന് ദക്ഷിണാഫ്രിക്കയെ ഇന്ത്യ തളയ്ക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 204 റണ്‍സ് നേടിയിരുന്നു.
ദക്ഷിണാഫ്രിക്കന്‍ നിരയില്‍ റീസ ഹെന്‍ഡ്രിക്ക് മാത്രമാണ് തിളങ്ങിയത്. ക്യാപ്ടന്‍ ജെ.പി.ഡുമിനി ഭുവനേശ്വറിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ജെ.ജെ.സ്മട്ട് (14), ഫര്‍ഹാന്‍ ബെര്‍ഡിന്‍ (39), ഹെന്റിക്ക് ക്‌ളാസന്‍ (16) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും വിജയം ഇന്ത്യ കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു.
39 പന്തില്‍ 72 റണ്‍സ് അടിച്ചുകൂട്ടിയ ശിഖര്‍ ധവാനാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. രണ്ടു സിക്‌സറുകളും 10 ഫോറുമടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിംഗ്‌സ്.