ജൊഹാന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 187 റണ്‍സിന് പുറത്തായി വിരാട് കോഹ്ലിയും ചേതേശ്വര്‍ പുജാരയും നേടിയ അര്‍ധ സെഞ്ച്വറിയും വാലറ്റത്ത് ഭുവനേശ്വര്‍ കുമാര്‍ പൊരുതി നേടിയ 30 റണ്‍സും മാത്രമാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ ചെറുത്തുനില്‍പ്പ്.
രാഹുലും ഹാര്‍ദ്ദിക് പാണ്ഡ്യും പൂജ്യത്തിനു പുറത്തായപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍(30) മാത്രമാണ് രണ്ടക്കം കടന്ന മറ്റൊരു താരം. പുജാര 50 റണ്‍സ് നേടിയപ്പോള്‍ വിരാട് കോഹ്‌ലി 54 റണ്‍സ് നേടി.
കാഗിസോ റബാഡ മൂന്ന് വിക്കറ്റുമായി ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിരയെ നയിച്ചു. മോണേ മോര്‍ക്കല്‍, വെറോണ്‍ ഫിലാന്‍ഡര്‍, ആന്‍ഡിലെ ഫെഹ്‌ലുക്വായോ എന്നിവര്‍ രണ്ടും ലുംഗിസാനി ഗിഡി ഒരു വിക്കറ്റും നേടി.