ധര്‍മ്മശാല: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് ധര്‍മ്മശാലയില്‍ തുടക്കമാകും. വൈകീട്ട് ഏഴ് മണിക്കാണ് മത്സരം. പരമ്പരയില്‍ ആകെ മൂന്ന് മത്സരങ്ങളുണ്ട്.
പരിക്ക് ഭേദമായി തിരിച്ചെത്തുന്ന ഹാര്‍ദിക് പാണ്ഡ്യയും എം.എസ്.ധോനിയുടെ അഭാവത്തില്‍ കീപ്പറായി തുടരുന്ന ഋഷഭ് പന്തുമാകും ശ്രദ്ധാകേന്ദ്രം. ബുംമ്രയും ഭുവനേശ്വറും വിശ്രമത്തില്‍ പോയ സാഹചര്യത്തില്‍ നവ്ദീപ് സൈനി, ദീപക് ചാഹര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ക്കാകും ബൗളിംഗ് വിഭാഗത്തിന്റെ ചുമതല.
ക്വിന്റണ്‍ ഡി കോക്കിന് കീഴില്‍ ഇറങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ നിരയില്‍ വാന്‍ ഡെര്‍ ഡസന്‍, കാഗിസോ റബാഡ, ഡേവിഡ് മില്ലര്‍, എന്നിവരാണ് പ്രധാന താരങ്ങള്‍.