ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയ്ക്ക് വീണ്ടും തിരിച്ചടി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ നിന്ന് സാഹ പുറത്ത്. മൂന്നാം ടെസ്റ്റിനിടെ മോതിര വിരലിന് പരിക്കേറ്റതാണ് സാഹയ്ക്ക് തിരിച്ചടിയായത്. പകരം ഋഷഭ് പന്തിനെ ടീമിലെടുത്തു.
മൂന്നാം ടെസ്റ്റിനിടെ ദക്ഷിണാഫ്രിക്കയുടെ രണ്ടാമിന്നിങ്സിലെ 27-ാം ഓവറിലാണ് സാഹയ്ക്ക് പരിക്കേറ്റത്. രവിചന്ദ്ര അശ്വിന്റെ പന്തിലായിരുന്നു സാഹയ്ക്ക് പരിക്കേറ്റത്. വേദന സഹിക്കാനാവാതെ സാഹ മൈതാനം വിട്ടു. നേരത്തെ തന്നെ സാഹയുടെ വിരലിന് ചെറിയ പരിക്കുണ്ടായിരുന്നു.
നേരത്തെ പരിക്കിന്റെ പിടിയിലായിരുന്ന സാഹ ഒരു വര്‍ഷത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നിരുന്നു. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലാണ് തിരിച്ചുവന്നത്.