മുംബൈ: മധ്യനിര ബാറ്റ്‌സ്മാന്‍ കേദര്‍ ജാദവിന് പരിക്ക്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര നാളെ തുടങ്ങാനിരിക്കെയാണ് തുടയിലെ ഞരമ്പിനേറ്റ പരിക്കിനെ തുടര്‍ന്ന് കേദര്‍ ജാദവിന് വിശ്രമം അനുവദിച്ചത്. പകരം തമിഴ്‌നാട് ആള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ ടീമില്‍ ഉള്‍പ്പെടുത്തിയെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തമിഴ്‌നാട് പ്രീമിയര്‍ ലീഗിലും ഐപിഎല്ലിലും നടത്തിയ പ്രകടനമാണ് വാഷിങ്ടണിന് ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ തുറന്നത്. വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതിനെ തുടര്‍ന്ന് രോഹിത് ശര്‍മ്മയാണ് ഏകദി-ട്വന്റി പരമ്പരകളില്‍ ഇന്ത്യയെ നയിക്കുന്നത്.
ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്ചയാണ് മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം.