കിങ്സ്റ്റണ്‍: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് എടുത്തിട്ടുണ്ട്. അര്‍ദ്ധസെഞ്ചുറികളുമായി തിളങ്ങിയ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെയും നായകന്‍ വിരാട് കെഹ് ലിയുടെയും ഇന്നിംഗ്‌സുകളാണ് ഇന്ത്യക്ക് പിന്തുണയായത്.
കെഹ് ലി 77 ഉം മായങ്ക് അഗര്‍വാള്‍ 55 റണ്‍സ് നേടി പുറത്തായി. റിഷഭ് പന്തും ക്രീസില്‍ ഉറച്ച് നിന്നതോടെ ഇന്ത്യ ആദ്യ ദിനം ശുഭകരമായി അവസാനിപ്പിച്ചു.46 റണ്‍സിനിടെ കെ.എല്‍ രാഹുലും ചേതേശ്വര്‍ പൂജാരയും മടങ്ങി.
ലോകേഷ് രാഹുല്‍ (13), ചേതേശ്വര്‍ പൂജാര (6) എന്നിവര്‍ വേഗം പുറത്തായതിനു ശേഷം മൂന്നാം വിക്കറ്റില്‍ ക്രീസിലൊത്തുചേര്‍ന്ന കൊഹ് ലിയും അഗര്‍വാളും 69 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതിനിടയില്‍ അഗര്‍വാള്‍ തന്റെ മൂന്നാം ടെസ്റ്റ് ഫിഫ്റ്റി കുറിച്ചു. അര്‍ധസെഞ്ചുറി തികച്ചതിനു പിന്നാലെ 55 റണ്‍സെടുത്ത് അഗര്‍വാള്‍ പുറത്തായി.
പിന്നീട് ക്രീസിലെത്തിയ രഹാനെയും നായകന് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 49 റണ്‍സ് കണ്ടെത്തി. കൊഹ് ലി 22ആം ടെസ്റ്റ് ഫിഫ്റ്റി കുറിച്ചതിനു പിന്നാലെ രഹാനെ (24) പുറത്തായി.