1965ലേയും 1971ലേയും തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്‌

പാറ്റ്‌ന : 1965ലേയും 1971ലേയും തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് പാക്കിസ്ഥാന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ മുന്നറിയിപ്പ്.

പാക്കിസ്ഥാന്റെ മണ്ണില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ആ രാജ്യത്തെ കൂടുതല്‍ ശിഥിലീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരില്‍ ഭീകരവാദം രൂപം കൊള്ളാനുള്ള ഏറ്റവും വലിയ കാരണങ്ങള്‍ ആര്‍ട്ടിക്കിള്‍ 370ഉം ആര്‍ട്ടിക്കിള്‍ 35 എയുമാണ്. ഭീകരപ്രവര്‍ത്തനങ്ങള്‍ കശ്മീരിനെ രക്തരൂഷിതമാക്കിയെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ബിഹാറില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.

Top