2047 ന് അകം അരിവാൾ രോഗം നിർമാർജനം ചെയ്യാൻ പദ്ധതി

ഡൽഹി:  2047 ഓടെ  അരിവാൾ രോഗം അഥവാ അരിവാൾ കോശ വിളർച്ച പൂർണമായും നിർമാർജനം ചെയ്യാൻ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് കേന്ദ്ര ബജറ്റ്. 157 പുതിയ നഴ്‌സിംഗ് കോളജുകൾ തുടങ്ങാനും കേന്ദ്രം പദ്ധതിയിട്ടിട്ടുണ്ട്. മെഡിക്കൽ കോളജുകൾക്ക് പുറമെയാണ് ന്‌ഴ്‌സിംഗ് കോളജുകൾ.

ആദിവാസി മേഖലകേന്ദ്രീകരിച്ച് ആരോഗ്യ രക്ഷാ പദ്ധതി വിഭാവനം ചെയ്യും. ഐസിഎംആർ ലാബിൽ ഗവേഷണം പുറമേയുള്ളവർക്കും സാധ്യമാക്കും. ആരോഗ്യ ഉപകരണ നിർമാണത്തിന് പ്രത്യേക കോഴ്‌സുകൾ രൂപം നൽകും.

Top