ഓവല്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ചയുണ്ടാവുമെന്ന പ്രവചനവുമായി ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ മൈക്കല്‍ വോണ്‍.
അല്പം ക്ഷമ കാണിച്ചാല്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ക്കാന്‍ ഇംഗ്ലണ്ടിനു സാധിക്കുമെന്ന് വോണ്‍ പറഞ്ഞു. പ്രമുഖ മാധ്യമത്തിനോടാണ് വോണിന്റെ പ്രതികരണം.
‘ഇംഗ്ലണ്ടിന്റെ നാല് പേരടങ്ങിയ പേസ് അറ്റാക്ക് ഇന്ത്യന്‍ ബാറ്റിംഗ് ലൈനപ്പിനെ വിറപ്പിച്ചുനിര്‍ത്തിയിട്ടുണ്ട്. ഹെഡിംഗ്ലിയിലെ രണ്ടാം ഇന്നിംഗ്‌സില്‍ അത് കണ്ടിട്ടുണ്ട്. ഇന്ത്യ പൊരുതി, എന്നിട്ട് വേഗം തകര്‍ന്നു. ഇംഗ്ലണ്ട് ക്ഷമിച്ചുനിന്നാല്‍ വിക്കറ്റുകളുടെ പെരുമഴ എവിടെയെങ്കിലുമുണ്ടാവുമെന്ന് ഞാന്‍ കരുതുന്നു. ആദ്യ മണിക്കൂറാണ് പ്രധാനം. ആദ്യ മണിക്കൂറില്‍ പന്ത് സ്വിങ് ചെയ്യും.” വോണ്‍ പറഞ്ഞു.