ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം

കൊളോംബോ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യക്കു വിജയത്തുടക്കം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ലങ്ക ഉയര്‍ത്തിയ 263 റണ്‍സ് വിജയ ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ 36.4 ഓവറില്‍ ഇന്ത്യ മറികടന്നു.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ട്ടത്തില്‍ 262 റണ്‍സ് നേടി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ യുവനിര 14 ഓവര്‍ ബാക്കി നില്‍ക്കെ തകര്‍പ്പന്‍ പ്രകടനവുമായി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സിന്റെ വിജയലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്‍പിലാണ്.

പൃഥ്വി ഷായും ഇഷാന്‍ കിഷനും നല്‍കിയ മിന്നും തുടക്കത്തിനൊപ്പം ക്യാപ്റ്റന്‍ ശിഖര്‍ ധവാനും മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ അനായാസം ലക്ഷ്യം മറികടന്നു. പൃഥ്വി ഷാ 24 പന്തില്‍ 43 റണ്‍സും ഇഷാന്‍ കിഷന്‍ തന്റെ അരങ്ങേറ്റ മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറിയും ( 42 പന്തില്‍ 59 റണ്‍സ്) എന്നിവര്‍ക്കൊപ്പം പുറത്താകാതെ 86 റണ്‍സ് നേടി ശിഖര്‍ ധവാനും കളം നിറഞ്ഞു.

43 റണ്‍സെടുത്ത കരുണരത്‌നെയാണ് ലങ്കയുടെ ടോപ്പ് സ്‌കോറര്‍. ആവിഷ്‌ക ഫെര്‍ണാണ്ടോ (32), ബനുക (27), രാജപക്?സ (24), അസലങ്ക (38), ഷനക (39) എന്നിങ്ങനെയാണ് മറ്റുപ്രധാനപ്പെട്ട സ്‌കോറുകള്‍. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 50ാം ഓവറില്‍ രണ്ട് സിക്‌സറുകളടക്കം കരുണരത്?നെ അടിച്ചുകൂട്ടിയ 19 റണ്‍സാണ് ലങ്കന്‍ സ്‌കോര്‍ 262 ലെത്തിച്ചത്.

Top