ദുബായ്: അണ്ടര്‍ 19 ഏഷ്യാകപ്പ് ഇന്ത്യക്ക്. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഒമ്പത് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 107 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 23.3 ഓവറില്‍ വിജയലക്ഷ്യം മറികടന്നു.
ആംഗ്കൃഷ് രഘുവന്‍ഷി (56), ഷെയ്ഖ് റഷീദ് (31) എന്നിരാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഹര്‍നൂര്‍ സിംഗിന്റെ (5) വിക്കറ്റാണ് ഇന്ത്യക്കാണ് നഷ്ടമായത്. യസിരു റോഡ്രിഗോയാണ് വിക്കറ്റ്. രഘുവന്‍ഷി ഏഴ് ബൗണ്ടറികള്‍ കണ്ടെത്തി. റഷീദിന്റെ അക്കൗണ്ടില്‍ രണ്ട് ഫോറുകളുണ്ടായിരുന്നു.
നേരത്തെ, ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒമ്പത് വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ വിക്കി ഒസ്ത്വളാണ് ലങ്കയെ തകര്‍ത്തത്. ശ്രീലങ്കയുടെ ആദ്യ ഏഴ് താരങ്ങളില്‍ ഒരാള്‍ മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. ഓപ്പണര്‍മാരായ ചാമിന്ദു വിക്രമസിംഗെ (2), ഷെവോണ്‍ ഡാനിയേല്‍ (6), അഞ്ജല ഭണ്ഡാര (9) എന്നിവര്‍ വന്നതുപോലെ മടങ്ങി. രവി കുമാര്‍, രാജ് ബാവ, കൗശല്‍ താംബെ എന്നിവര്‍ക്കായിരുന്നു. 14 റണ്‍സെടുത്ത സദിഷ രാജപക്‌സ അല്‍പനേരം പിടിച്ചുനിന്നു.
എന്നാല്‍ വിക്കി മധ്യനിര തകര്‍ത്തു. രാജപക്‌സയെ കൂടാതെ റാനുഡ സോമരത്‌നെ (7), ദുനിത് വെല്ലാലഗെ (9) എന്നിവരെ വിക്കി പുറത്താക്കി. പവന്‍ പാതിരാജ (4) താംബെയുടെ പന്തില്‍ ബൗള്‍ഡായി. തുടര്‍ന്ന് ക്രീസിലെത്തിയ താരങ്ങളാണ് ശ്രീലങ്കയുടെ സ്‌കോര്‍ 100 കടത്തിയത്. രവീണ്‍ ഡി സില്‍വ (15), യാസിരു റോഡ്രിഗോ (പുറത്താവാതെ 19), മതീഷ പാതിറാണ (14) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. താംബെ രണ്ട് വിക്കറ്റ് വീഴ്്ത്തി. രാജ്‌വര്‍ദ്ധന്‍ ഹംഗര്‍ഗേക്കര്‍, രവി കുമാര്‍, രാജ് ബാവ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.