ഏഷ്യന്‍ ഗെയിംസ് സെയിലിങ്ങിലും സ്‌കീറ്റിലും ഇന്ത്യയ്ക്ക് വെങ്കലം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് നേട്ടങ്ങളുടെ ദിനം. കായിക മാമാങ്കത്തിന്റെ നാലാം ദിനം ഇന്ത്യന്‍ താരങ്ങള്‍ ഇതുവരെ നേടിയെടുത്തത് ആറ് മെഡലുകളാണ്. സ്‌കീറ്റിലും ഷൂട്ടിങ്ങിലുമാണ് ഒടുവില്‍ ഇന്ത്യ മെഡല്‍ നേട്ടം ആഘോഷിച്ചത്. സ്‌കീറ്റില്‍ ഇന്ത്യയുടെ പുരുഷ ടീമാണ് വെങ്കലനേട്ടം സ്വന്തമാക്കിയത്. അംഗദ് വീര്‍ സിംഗ് ബജ്വ, ഗുര്‍ജോത് ഖംഗുര, അനന്ത് ജീത് സിംഗ് നരുക്ക എന്നിവരുടെ ടീമാണ് രാജ്യത്തിന് അഭിമാനമായത്.

ഏഷ്യന്‍ ഗെയിംസിന്റെ നാലാം ദിനം ഇന്ത്യ ഇതുവരെ ആറ് മെഡല്‍ നേടിക്കഴിഞ്ഞു. രണ്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ ഇന്നത്തെ നേട്ടം. ആകെ ഇന്ത്യയ്ക്ക് 20 മെഡലുകളായി. അഞ്ച് സ്വര്‍ണവും അഞ്ച് വെള്ളിയും 10 വെങ്കലവുമടക്കം ഇന്ത്യ മെഡല്‍ പട്ടികയില്‍ ആറാം സ്ഥാനത്താണ്.

355 പോയിന്റ് നേടിയാണ് ഇന്ത്യന്‍ സംഘങ്ങള്‍ സ്‌കീറ്റില്‍ വെങ്കല മെഡലണിഞ്ഞത്. പുരുഷന്മാരുടെ സ്‌കീറ്റ് വ്യക്തി?ഗത ഇനത്തില്‍ അനന്ത് ജീത് സിംഗ് നരുക്ക ഫൈനലിലും പ്രവേശിച്ചിട്ടുണ്ട്. സെയിലിങ്ങില്‍ ഇന്ത്യയുടെ വിഷ്ണു ശരവണനാണ് വെങ്കലം നേടിയ മറ്റൊരു താരം. കൊറിയന്‍ താരത്തെ ഒരു പോയിന്റ് പിന്നിലാക്കിയാണ് വിഷ്ണുവിന്റെ നേട്ടം. എന്നാല്‍ വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ നേത്ര കുമന പരാജയപ്പെട്ടു.

 

 

Top