കാന്‍ബെറ: ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാമത്തേയും അവസാനത്തേതുമായ ഏകദിനത്തിൽ ജയിച്ചു കയറി ഇന്ത്യൻ ടീം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഓസ്‌ട്രേലിയയ്ക്കെതിരെ 13 റണ്‍സിനാണ് ജയം കൈവരിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 303 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 49.3 ഓവറില്‍ 289 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച ഓസീസ് പരമ്പര (2-1) സ്വന്തമാക്കിയെങ്കിലും ഇത് ഇന്ത്യയ്ക്ക് ആശ്വാസ ജയം തന്നെയാണ്.
ഇന്ത്യയ്ക്കായി ശാര്‍ദുല്‍ താക്കൂര്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബുംറ, ടി. നടരാജന്‍ എന്നിവര്‍ രണ്ടു വിക്കറ്റെടുത്തു. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും ഗ്ലെന്‍ മാക്‌സ്‌വെല്ലുമാണ് ഓസീസ് നിരയില്‍ പൊരുതിയത്. ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ബുമ്രയും മാര്‍നസ് ലബുഷെയ്‌നിനെ ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ച ടി. നടരാജനും സ്റ്റീവ് സ്മിത്തിനെയും മോയസ് ഹെന്റിക്വസിനെയും ഷാര്‍ദുല്‍ താക്കൂറും പുറത്താക്കി.