ടോക്യോ: ബോക്‌സിങ്ങില്‍ വനിതകളുടെ 69 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ സെമിയില്‍. ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പെയ് താരം ചെന്‍ നിന്‍ ചിന്നിനെ തകര്‍ത്താണ് (4-1) ലവ്‌ലിന സെമിയിലേക്ക് മുന്നേറിയത്.
നാലാം സീഡും മുന്‍ ലോക ചാമ്പ്യനുമായ താരത്തെയാണ് 23-കാരിയായ ലവ്‌ലിന പരാജയപ്പെടുത്തിയത്. ഇതോടെ മീരാബായ് ചാനുവിന് ശേഷം ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യ മറ്റൊരു മെഡല്‍ കൂടി ഉറപ്പിച്ചു.
ആദ്യ റൗണ്ടില്‍ ഇഞ്ചോടിഞ്ച് പോരാടിയ ലവ്‌ലിന 3-2-ന് റൗണ്ട് വിജയിച്ചു. ചൈനീസ് തായ്‌പെയ് താരത്തിനെതിരേ രണ്ടാം റൗണ്ടില്‍ ആധിപത്യം പുലര്‍ത്തിയ ലവ്‌ലിന 5-0നാണ് രണ്ടാം റൗണ്ട് സ്വന്തമാക്കിയത്. പിന്നാലെ മൂന്നാം റൗണ്ടിലും മികച്ച പ്രകടനം പുറത്തെടുത്ത താരം ഇന്ത്യയ്ക്കായി മെഡല്‍ ഉറപ്പാക്കുകയായിരുന്നു. 2018, 2019 ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ വെങ്കല മെഡല്‍ ജേതാവാണ് ലവ്‌ലിന.