ഷൂട്ടിങ് ലോകകപ്പ്: ഇന്ത്യയ്ക്ക് കിരീടം

.എസ്.എസ്.എഫ് ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് കിരീടം. 15 മെഡലുകള്‍ നേടിക്കൊണ്ടാണ് ഇന്ത്യ ഒന്നാമത്തെത്തിയത്. അഞ്ച് സ്വര്‍ണവും ആറ് വെള്ളിയും നാല് വെങ്കലവുമാണ് ഇന്ത്യന്‍ ടീം നേടിയത്.

നാല് സ്വര്‍ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 12 മെഡലുകള്‍ നേടിയ ആതിഥേയരായ കൊറിയ രണ്ടാമതും നാല് സ്വര്‍ണവും രണ്ട് വെങ്കലവുമടക്കം ആറുമെഡലുകള്‍ നേടിയ ചെക്ക് റിപ്പബ്ലിക്ക് മൂന്നാമതുമെത്തി. ചൈന, സെര്‍ബിയ എന്നീ രാജ്യങ്ങളാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍.

അവസാനദിനം ഇന്ത്യയ്ക്ക് വേണ്ടി അനിഷ് ഭന്‍വാല, വിജയ് വീര്‍ സിദ്ധു, സമീര്‍ സഖ്യം 25 മീറ്റര്‍ റാപ്പിഡ് പിസ്റ്റള്‍ ടീം ഇനത്തില്‍ വെള്ളിമെഡല്‍ നേടി.

ഒക്ടോബറില്‍ നടക്കുന്ന ഐ.എസ്.എസ്.എഫ് ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി മികച്ച പ്രകടനം തന്നെയാണ് ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവെച്ചത്.

ചാമ്പ്യന്‍ഷിപ്പിന് ഈജിപ്തിലെ കെയ്‌റോയാണ് വേദിയാകുന്നത്. ലോകചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്തിയാൽ താരങ്ങള്‍ക്ക് നേരിട്ട് 2024 പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടാനാകും.

Top