ടോക്യോ: ടോക്യോ പാരാലിമ്പിക്‌സിന്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍. പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോയില്‍ F 52 വിഭാഗത്തില്‍ ഇന്ത്യയുടെ വിനോദ് കുമാറാണ് വെങ്കല മെഡലാണ് സ്വന്തമാക്കിയത്. 19.91 മീറ്റര്‍ ദൂരത്തോടെ ഏഷ്യന്‍ റെക്കോര്‍ഡ് തിരുത്തിയാണ് താരത്തിന്റെ നേട്ടം.
നേരത്തെ ഇന്ത്യയ്ക്കായി നിഷാദ് കുമാര്‍ ഹൈജമ്പിലും ഭാവിന പട്ടേല്‍ ടേബിള്‍ ടെന്നീസിലും വെള്ളി മെഡലുകള്‍ നേടിയിരുന്നു. ഹൈജമ്പ് മത്സരത്തില്‍ 2.06 മീറ്റര്‍ ഉയരം ചാടിയാണ് നിഷാദ് കുമാര്‍ വെള്ളിമെഡല്‍ നേടിയത്. നേരത്തെ ടേബിള്‍ ടെന്നിസില്‍ ഭാവിന ബെന്‍ പട്ടേല്‍ ഇന്ത്യക്കായി വെള്ളി നേടിയിരുന്നു.
Vinod Kumar – Remember the name 🤩
It's a #Bronze for #IND as his best throw of 19.91m in the Men's Discus Throw F52 final earns the nation their THIRD medal of the day.
P.S – He also set a new Asian record! 🔥#Tokyo2020 #Paralympics #ParaAthletics pic.twitter.com/jv92vZgBDQ
— Olympic Khel (@OlympicKhel) August 29, 2021