ഇറാനുമൊത്ത് ബൃഹത് പദ്ധതിയുമായി ഇന്ത്യ ; സഹായ ഹസ്തവുമായി റഷ്യ

ന്യൂഡല്‍ഹി: ഇറാനില്‍ നിന്ന് പൈപ്പു വഴി വന്‍തോതില്‍ പ്രകൃതി വാതകം ഇറക്കുമതി ചെയ്യാനുള്ള ബൃഹദ് പദ്ധതിയുമായി ഇന്ത്യ.

ഇതിനു വേണ്ടിയുള്ള പടുകൂറ്റന്‍ പൈപ്പുകള്‍ ഇടാന്‍ റഷ്യ ഇന്ത്യയെ സഹായിക്കും.

പദ്ധതിക്കുവേണ്ട സഹായം നല്‍കാന്‍ റഷ്യയും ഇറാനും ഉടന്‍ കരാറില്‍ ഒപ്പിടുമെന്ന് റഷ്യന്‍ ഊര്‍ജ്ജമന്ത്രി അലക്‌സാണ്ടര്‍ നൊവാക് പറഞ്ഞു.

ഇറാനില്‍ നിന്ന് ഇന്ത്യയിലേക്ക് 1200 കിലോമീറ്റര്‍ പൈപ്പാണ് ഇടേണ്ടത്. റഷ്യന്‍ സ്ഥാപനമായ ഗാസ്‌പ്രോം ആകും ഈ ദൗത്യം ഏറ്റെടുക്കുക.

അടുത്ത വര്‍ഷമാണ് നിര്‍മ്മാണം തുടങ്ങുക.

ഇതിനായി, ഇറാനിലെ പ്രകൃതി വാതകപ്പാടങ്ങളുടെ പട്ടിക ആദ്യം തയ്യാറാക്കും. തുടര്‍ന്ന് എവിടെ നിന്ന് പൈപ്പിടുന്നതാകും മെച്ചമെന്ന് വിലയിരുത്തും.

റഷ്യയാകും ഈ വാതകപ്പാടം വികസിപ്പിച്ച്, അവിടെ നിന്ന് പൈപ്പ് ഇന്ത്യയിലേക്ക് ഇട്ടു നല്‍കുക.

എന്നാല്‍ പദ്ധതിയുടെ ചെലവ് എത്രയാകുമെന്ന് വെളിപ്പെടുത്തിയിട്ടില്ല.

Top