ആദ്യ ഡേ നൈറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനെ മുട്ടുകുത്തിച്ച് ഇന്ത്യ; ഇത് ചരിത്ര ജയം

ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ചരിത്ര ജയം. ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിലാണ് ബംഗ്ലാദേശിനെ ഇന്ത്യ മുട്ടുകുത്തിച്ചത്. ഒരു ഇന്നിംഗിസിനും 46 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യക്ക് വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവും നാല് വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മ്മയുമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. ഇതോടെ രണ്ടു മത്സരങ്ങളുള്ള പരമ്പര 2-0ന് തൂത്തുവാരാനും ഇന്ത്യക്കായി.

ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 347 മറികടക്കാന്‍ രണ്ട് ഇന്നിങ്‌സിലും കൂടിബംഗ്ലാദേശിനായില്ല.ഈ ടെസ്റ്റില്‍ ഇന്ത്യക്ക് വേണ്ടി മുഴുവന്‍ വിക്കറ്റുകള്‍ വീഴ്ത്തിയതും ഫാസ്റ്റ് ബൗളര്‍മാരായിരുന്നു.

ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ സെഞ്ചുറിയുടെ പിന്‍ബലത്തിലാണ് ഇന്ത്യ ബംഗ്‌ളദേശിനെതിരെ 347 റണ്‍സ് പടുത്തുയര്‍ത്തിയത്. പൂജാരയുടെയും അജിങ്കെ രഹാനെയുടെയും അര്‍ദ്ധ സെഞ്ചുറികള്‍ ഇന്ത്യന്‍ സ്‌കോറിന് ഉയര്‍ത്തുകയും ചെയ്തു.

ഇന്ത്യന്‍ പേസര്‍മാര്‍ നിറഞ്ഞാടിയ ആദ്യ ദിനത്തില്‍ അഞ്ച് വിക്കറ്റെടുത്ത ഇഷാന്ത് ശര്‍മ്മയാണ് ബംഗ്ലാ ബാറ്റിങ്ങിന്റെ നടുവൊടിച്ചത്. ബാറ്റിങ് തെരഞ്ഞെടുക്കാനുള്ള നായകന് മൂമിനുല്‍ ഹഖിന്റെ തീരുമാനം തെറ്റിയെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നും ബംഗ്ലാദേശിന്റേത്.

ഓപ്പണര്‍ ശദ്മാന്‍ ഇസ്ലാമാണ് (29) ബംഗ്ലാദേശ് ടോപ് സ്‌കോറര്‍ . ശാദ്മാന്‍ പുറമെ, ലിന്റണ്‍ ദാസ് (24), നയീം ഹസന്‍ (19) എന്നിവരാണ് ബംഗ്ലാ നിരയില്‍ പിടിച്ചു നിന്നത്. ക്യാപ്റ്റനടക്കം നാല് പേര്‍ സംപൂജ്യരായി കൂടാരം കയറി.

ഇഷാന്ത് ശര്‍മക്ക് പുറമെ ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി രണ്ട് വിക്കറ്റുമെടുത്തു. ഇന്ത്യയില്‍ 2007ലാണ് ഇശാന്ത് ശര്‍മ്മ ഇതിന് മുമ്പ് ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത്.

ഇത് ഇന്ത്യയുടെ ഏഴാമത്തെ തുടര്‍ച്ചയായ ടെസ്റ്റ് വിജയമായിരുന്നു.ഇതും ഒരു റെക്കോര്‍ഡാണ്. വെസ്റ്റിന്ഡീസിനെതിരെയും സൗത്ത് ആഫ്രിക്കക്കെതിരെയും പരമ്പര തുത്തുവാരിയ ഇന്ത്യ ബംഗ്‌ളദേശിനെതിരെയും ജയം ആവര്‍ത്തിക്കുകയായിരുന്നു.

Top