ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. 106 റണ്‍സിനാണ് ഇന്ത്യയുടെ ജയം. 399 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സില്‍ 292-റണ്‍സിന് പുറത്തായി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലായി(1-1). നാലാം ദിനം 67-1 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 28 കൂട്ടിച്ചേര്‍ക്കുന്നതിനിടെ രഹാന്‍ അഹമ്മദിന്റെ വിക്കറ്റ് നഷ്ടമായി.

ഫോക്സ് ടീം സ്‌കോര്‍ 250-കടത്തിയെങ്കിലും 36 റണ്‍സെടുത്ത് മടങ്ങി. ഇന്ത്യയ്ക്കായി അശ്വിനും ബുംറയും മൂന്ന് വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍. മുകേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഞായറാഴ്ച ശുഭ്മന്‍ ഗില്ലിന്റെ സെഞ്ചറി പ്രകടനത്തോടെയാണ് ഇന്ത്യ മികച്ച ലീഡുയര്‍ത്തിയത്. 147 പന്തുകളില്‍നിന്ന് 104 റണ്‍സാണ് താരത്തിന്റെ സംഭാവന.

ഒലി പോപ്പിനേയും (23) ജോ റൂട്ടിനേയും (16) അശ്വിന്‍ മടക്കി. അര്‍ധ സെഞ്ചറി നേടിയ സാക് ക്രൗളിയെ (73) കുല്‍ദീപ് യാദവ് വിക്കറ്റിനു മുന്നില്‍ കുരുക്കി. സമാന രീതിയില്‍ ജോണി ബെയര്‍‌സ്റ്റോ (26) ജസ്പ്രീത് ബുമ്രയുടെ പന്തില്‍ പുറത്തായി. ആദ്യ സെഷനില്‍ വീണ അഞ്ചില്‍ നാലു വിക്കറ്റും സ്പിന്നര്‍മാര്‍ സ്വന്തമാക്കിയതോടെ ഇം?ഗ്ലണ്ട് തോല്‍വിയിലേക്ക് നീങ്ങിയിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം ബെന്‍ സ്റ്റോക്സും ബെന്‍ ഫോക്സും ഇംഗ്ലണ്ടിനായി പൊരുതാനിറങ്ങി. ടീം സ്‌കോര്‍ 220-ല്‍ നില്‍ക്കേ കാര്യമായ മുന്നേറ്റം നടത്താനാകാതെ സ്റ്റോക്‌സ് മടങ്ങി.

Top