ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി;ഇംഗ്ലീഷ് പരമ്പരയില്‍ ഹീറോ ആയവര്‍ ഇവര്‍

ഡല്‍ഹി: രണ്ട് മാസം നീണ്ടുനിന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി. തുടര്‍ച്ചയായ 17-ാം തവണയാണ് ഇന്ത്യ സ്വന്തം നാട്ടില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. വിരാട് കോഹ്ലി, മുഹമ്മദ് ഷമി തുടങ്ങിയവര്‍ ഇല്ലാതെയാണ് ഇന്ത്യയുടെ തകര്‍പ്പന്‍ വിജയങ്ങള്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളിലും ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി.

ആദ്യ മത്സരങ്ങളിലെ മോശം പ്രകടനത്തിന് ശേഷം ശുഭ്മാന്‍ ഗില്‍ നടത്തിയത് തകര്‍പ്പന്‍ തിരിച്ചുവരവാണ്. അഞ്ച് മത്സരങ്ങളിലായി ഗില്‍ 452 റണ്‍സും അടിച്ചുകൂട്ടി. ഗില്ലിനെപ്പോലെ മോശം പ്രകടനത്തിന് രോഹിത് ശര്‍മ്മയും വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ പരമ്പരയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് രോഹിത് 400 റണ്‍സ് അടിച്ചുകൂട്ടി.ബാറ്റുകൊണ്ടും പന്തുകൊണ്ടും രവീന്ദ്ര ജഡേജ നിര്‍ണായക സാന്നിധ്യമായി. മികച്ച വിക്കറ്റ് വേട്ടക്കാരനെന്ന് രവിചന്ദ്രന്‍ അശ്വിന്‍ ഒരിക്കല്‍കൂടെ തെളിയിച്ചു. നിര്‍ണായക സമയത്തെ ബ്രേയ്ക്ക് ത്രൂകള്‍ നല്‍കി കുല്‍ദീപ് താരമായി. സ്പിന്നിന് അനുകൂലമായ ട്രാക്കുകളില്‍ പേസര്‍ ജസ്പ്രീത് ബുംറ വിക്കറ്റ് വേട്ട നടത്തി. ഒപ്പം അരങ്ങേറ്റ പരമ്പരയില്‍ തന്നെ മികവ് തെളിയിക്കാന്‍ ജുറേലിനും സര്‍ഫറാസിനും ദേവ്ദത്ത് പടിക്കലിനും ആകാശ് ദീപിനും കഴിഞ്ഞു.

ചില താരങ്ങളുടെ സാന്നിധ്യമാണ് ഈ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കിയത്. അതില്‍ ഒന്നാമന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ്. രണ്ട് ഇരട്ട സെഞ്ച്വറികള്‍ ഉള്‍പ്പടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് 712 റണ്‍സ് താരം അടിച്ചുകൂട്ടി. 89 റണ്‍സ് ശരാശരിയിലാണ് താരം സ്‌കോറിംഗ് നടത്തിയത്. പരമ്പരയിലെ ഇന്ത്യന്‍ താരങ്ങളില്‍ ഒരാള്‍ ജയ്‌സ്വാളാണ്.

Top