ലോകറെക്കോർ‍ഡ് ലക്ഷ്യമിട്ട്‌ ഇന്ത്യ ; മൂന്നാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞടുത്തു

ന്യൂഡൽഹി: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞടുത്തു.

2005–2008 കാലയളവില്‍ ഓസ്‌ട്രേലിയ സ്വന്തമാക്കിയ വിജയപരമ്പരകളുടെ റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള പടയൊരുക്കത്തിലാണ് ഇന്ത്യ.

ഉമേഷ് യാദവിനു പകരം മുഹമ്മദ് ഷാമിയും കെ.എല്‍. രാഹുലിനു പകരം ശിഖര്‍ ധവാനും ടീമില്‍ കളിക്കാനിറങ്ങും.

ലഹിരു തിരിമാന്നെ, ഷനാക, രംഗണ ഹെറാത്ത് എന്നിവര്‍ക്കു പകരം ശ്രീലങ്കന്‍ ടീമില്‍ ലക്ഷന്‍ സന്ദാകന്‍, റോഷന്‍ സില്‍വ, ധനഞ്ജയ ഡിസില്‍വ എന്നിവര്‍ കളത്തിലിറങ്ങും.

റോഷന്‍ സില്‍വയുടെ അരങ്ങേറ്റ ടെസ്റ്റാണിത്. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് ലങ്ക നാഗ്പൂരില്‍ നേരിട്ടതെങ്കില്‍ റെക്കോര്‍ഡ് വിജയമായിരുന്നു ഇന്ത്യയുടേത്.

ഡല്‍ഹിയിലും ജയം ആവര്‍ത്തിച്ചാല്‍ തുടര്‍ച്ചായ 9 ടെസ്റ്റ് പരമ്പര ജയമെന്ന റെക്കോഡ് ഇന്ത്യയെ തേടിയെത്തും. റിക്കി പോണ്ടിങ്ങിന് കീഴില്‍ ഓസ്‌ട്രേലിയ ഈ നേട്ടം കൈവരിച്ചിരുന്നു.

നാഗ്പൂരില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 300 റണ്‍സെന്ന റെക്കോഡ് കുറിച്ച അശ്വിന് കീഴിലാണ് ബൌളിങ്ങ് നിര ഇറങ്ങുന്നത്.

ഇഷാന്ത്, മുഹമ്മദ് ഷമി തുടങ്ങിയ പേസര്‍മാരും ജഡേജയും മികച്ച ഫോമിലാണ്.

Top