മുംബൈ: ഇന്ത്യ-ശ്രീലങ്ക ട്വന്റി-20 പരമ്പരയിലെ അവസാനമത്സരവും ഇന്ത്യയ്ക്ക് സ്വന്തം.
ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി-20യില്‍ അഞ്ച് വിക്കറ്റ് വിജയത്തോടെ പരന്പര ഇന്ത്യ 3-0ത്തിന് തൂത്തുവാരി.
ലങ്കയുടെ 135 റണ്‍സ് നാല് പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. രോഹിത് ശര്‍മ (27), ശ്രേയസ് അയ്യര്‍ (30), മനീഷ് പാണ്ഡെ (32), ദിനേശ് കാര്‍ത്തിക് (18) എം.എസ്. ധോണി (16) എന്നിവരുടെ ഭേദപ്പെട്ട ബാറ്റിംഗാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ലങ്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സാണ് ലങ്ക അടിച്ചെടുത്തത്.
അസേല ഗുണരത്നെ (36), ദസൂണ്‍ ശനങ്ക (29) സമര വിക്രമ (21) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ലങ്കയ്ക്ക് ഈ ടോട്ടലില്‍ എത്താനായത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ താരം വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റ് നേടുകയും ചെയ്തു.
കുശാല്‍ പെരേരയുടെ വിക്കറ്റാണ് വാഷിംഗ്ടണ്‍ വീഴ്ത്തിയത്.
ജയ്ദേവ് ഉനദ്കട്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.