ഡ്രൈവര്‍ രഹിത വാഹനങ്ങള്‍ രാജ്യത്ത് തൊഴിലില്ലായ്മ സൃഷ്ടിക്കുമെന്ന് നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഡ്രൈവര്‍ രഹിത വാഹനങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.

ആഗോളതലത്തില്‍ ഡ്രൈവര്‍ രഹിത കാറുകള്‍ നിരത്തിലിറക്കാനുള്ള ഗൂഗില്‍, മെഴ്‌സിഡസ് പദ്ധതികള്‍ക്കാണ് ഇന്ത്യയില്‍ നിന്നും തിരിച്ചടി നേരിടേണ്ടി വരുന്നത്.

ഡ്രൈവറില്ലാത്ത കാറുകള്‍ വന്‍തോതില്‍ തൊഴിലില്ലായ്മ സൃഷ്ടിക്കുമെന്നും അത്തരത്തിലുള്ള യാതൊരു സാങ്കേതിക വിദ്യയും രാജ്യത്ത് ആവശ്യമില്ലെന്നും ഗഡ്കരി പറഞ്ഞു.

ഇന്ത്യയില്‍ 22 ലക്ഷത്തോളം ഡ്രൈവര്‍മാര്‍ ഇപ്പോളുണ്ട്. 100 ഡ്രൈവര്‍ ട്രൈയിനിങ് സ്ഥാപനങ്ങള്‍ രാജ്യത്തുടനീളം സ്ഥാപിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിലൂടെ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ചു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും ഗഡ്കരി അറിയിച്ചു.

Top