ബെയ്ജിങ്: ചൈനീസ് സൈന്യം ആക്രമണത്തിന് തുനിഞ്ഞാല്‍ ഇന്ത്യക്ക് പിടിച്ചുനില്‍ക്കാനാവില്ല എന്ന മുന്നറിയിപ്പുമായി ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമം.
സിക്കിം അതിര്‍ത്തിയിലെ 1962-ലെ സംഘര്‍ഷം ഓര്‍മപ്പെടുത്തിയുള്ള ലേഖനം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്.
ഷങ്ഹായ് അന്താരാഷ്ട്ര പഠനകേന്ദ്രത്തിലെ, ഇന്‍സ്റ്റിട്യൂട്ട് ഓഫ് സൗത്ത്, സെന്‍ട്രല്‍ ഏഷ്യ വിഭാഗത്തിന്റെ തലവനായ വാങ് ദിഹുവയാണ് ലേഖനം എഴുതിയിരിക്കുന്നത്.
ഇന്ത്യന്‍ സൈന്യം ദോങ്ലാങ് മേഖലയിലേക്ക് നുഴഞ്ഞുകയറ്റം നടത്തിയെന്ന് ലേഖനം ആരോപിക്കുന്നു. സിക്കിമിലെ അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യ നയതന്ത്രപരമായ തീരുമാനം ഉടനെടുക്കണം. അല്ലാത്ത പക്ഷം മറ്റൊരു യുദ്ധം നിസ്സംശയമാണ്. സിക്കിം സെക്ടറിലെ നാഥുലയില്‍ നടന്ന ചൈനീസ്-ഇന്ത്യന്‍ സൈന്യങ്ങളുടെ സംഘര്‍ഷവും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.
സൈനികമേഖലയില്‍ കഴിഞ്ഞ കാലത്തൊന്നും ഇന്ത്യക്ക് മേല്‍കൈ നേടാനായിട്ടില്ല. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ചൈനീസ് സൈന്യം വലിയ തോതില്‍ ആധുനികവത്കരിക്കുകയും ചെയ്തതായി വാങ് ചൂണ്ടിക്കാട്ടുന്നു.